മോഷണ ശ്രമം നടക്കുമ്പോള്‍ വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. വീട്ടിന് ഉള്ളിലേക്ക് ടെറസ് വഴി കയറാനുള്ള ശ്രമത്തില്‍ കാലുതെറ്റി കിണറ്റില്‍ വീണതാകാം എന്നാണ് നാട്ടുകാര്‍ പറയുന്നത്.
കിണറിനുള്ളില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കള്ളനെ ആദ്യം കണ്ടത്. പിന്നീട് ഇയാളെ കരയ്ക്ക് എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍.ഫയർഫോഴ്സുനെ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സും പെരിങ്ങോം പോലീസും ചേർന്നാണ് പ്രതിയേ കരയ്ക്ക് എത്തിച്ചത്. പിന്നീട് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതി വന്നതെന്ന് സംശയിക്കുന്ന യൂനിക്കോൺ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.
0 Comments