banner

വെള്ളമാണെന്ന് കരുതി മദ്യത്തിൽ കീടനാശിനി കലർത്തി കഴിച്ച യുവാവ് മരിച്ചു

കോട്ടയം : മദ്യത്തിനൊപ്പം വെള്ളമെന്ന് കരുതി കീടനാശിനി ചേര്‍ത്ത് കഴിച്ച യുവാവ് മരിച്ചു. മുണ്ടക്കയം പാലൂര്‍ക്കാവ് ബൈജു (50) ആണ് മരണത്തിന് കീഴടങ്ങിയത്. യാത്രയ്ക്കിടെ മുണ്ടക്കയത്ത് കൂട്ടുകാരോടൊപ്പം വാഹനത്തില്‍ ഇരുന്ന് മദ്യപിക്കുമ്പോഴാണ് അപകടം നടന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. 

ഒപ്പമുണ്ടായിരുന്നവര്‍ ഉടനെ ഇയാളെ പാലായിലെ സ്വകാര്യ ആശുപുത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന സംശയത്തിലാണ് പോലീസ്. മുണ്ടക്കയം സി.ഐ ഷൈന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. ഭാര്യ റെയ്ച്ചല്‍, മക്കള്‍ : അലന്‍, അലീന

إرسال تعليق

0 تعليقات