1928 ൽ തൃശൂരിലാണ് ജനനം. കൊച്ചി സംസ്ഥാനത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന കെ.എ. പൗലോസാണു പിതാവ്. മാതാവ് കൊച്ചി സംസ്ഥാന പൊലീസ് കമ്മിഷണറായിരുന്ന മഴുവഞ്ചേരിപ്പറമ്പത്ത് എം.എ. ചാക്കോയുടെ മകൾ മേരി.
1951ലാണ് എം.ബി.ബി.എസ് പൂർത്തിയാക്കിയത്. 1958ൽ ഡി.ടി.എം ആൻഡ് എച്ചും 1963ൽ എം.ആർ.സി.പിയും നേടി. ഇംഗ്ലണ്ടിൽ നിന്ന് എൻഡോക്രൈനോളജിയിൽ പരിശീലനവും നേടി.
1983ൽ കോട്ടയത്തുനിന്ന് അസോസിയേറ്റ് പ്രഫസറായാണ് വിരമിച്ചത്. മലയാള മനോരമ ആഴ്ചപ്പതിപ്പിലൂടെ വായനക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്ന ഡോ. കെ.പി. ജോർജിന്‍റെ പംക്തി ഏറെ ശ്രദ്ധേയമായിരുന്നു.
ഭാര്യ: മാരാമൺ സ്വദേശി മറിയം. മക്കൾ: പൗലോസ് ജോർജ്, തോമസ് ജോർജ്.
0 تعليقات