banner

ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരം ടി പത്മനാഭന്

തിരുവനന്തപുരം : ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്‌കാരം ടി പദ്മനാഭൻ അർഹനായി. ഒഎൻവി കൾച്ചറൽ അക്കാദമി വർഷം തോറും നൽകുന്ന പുരസ്‌കാരം മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ്.

ഡോ. എം എം ബഷീർ, ഡോ .ജോർജ് ഓണക്കൂർ, പ്രഭാവർമ്മ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്. ഒഎൻവി ജയന്തി ദിനമായ മെയ് 27 നു തിരുവനന്തപുരത്തു വച്ച്‌ പുരസ്‌കാരം സമ്മാനിക്കും.

മലയാള കഥാസാഹിത്യത്തെ ലോക കഥാസാഹിത്യരംഗത്തുയർത്തുന്നതിൽ നിസ്തുലമായ പങ്കു വഹിച്ച സർഗ്ഗധനനായ കഥാകാരനാണ് ടി പദ്മനാഭനെന്ന് ജൂറി വിലയിരുത്തി. 

‘ഗൗരി ‘, ‘പ്രകാശം പരത്തുന്ന പെൺകുട്ടി’, മഖൻ സിംഗിന്റെ മരണം, മരയ തുടങ്ങിയ കഥകളിലൂടെ അതുവരെ അനുഭവിക്കാത്ത അനുഭൂതിയുടെ അഭൗമ മണ്ഡലങ്ങളിലേക്ക് ടി പദ്മനാഭൻ അനുവാചക മനസ്സുകളെ ഉയർത്തിയതായും ജൂറി നിരീക്ഷിച്ചു.

2021 ലെ ഒഎന്‍വി യുവസാഹിത്യ പുരസ്‌കാരത്തിന് അരുണ്‍കുമാര്‍ അന്നൂര്‍ രചിച്ച 'കലിനളന്‍' എന്ന കൃതിയും 2022 ലെ പുരസ്‌കാരം അമൃത ദിനേശിന്റെ 'അമൃതഗീത' എന്ന കൃതിയും അര്‍ഹമായി

Post a Comment

0 Comments