banner

വിദേശത്തേക്ക് പോകുന്നവർ ഇനി ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കണം - കേന്ദ്ര സർക്കാർ

രണ്ട് ഡോസ് വാക്‌സിന് ശേഷം അത് നല്‍കിയ പ്രതിരോധം നഷ്ടപ്പെട്ട് തുടങ്ങുന്നതോടെ വീണ്ടും കൊവിഡ് ബാധിക്കപ്പെടുകയും അത് തീവ്രമാവുകയും ചെയ്‌തേക്കാം. ഇത് തടയുന്നതിനാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന് സഹായകമാകുന്നത്. നിലവില്‍ രണ്ടാമത് ഡോസ് സ്വീകരിച്ച് ഒമ്പത് മാസത്തിന് ശേഷമാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടത്.

എന്നാല്‍ വിദേശത്തേക്ക് പഠനാവശ്യങ്ങള്‍ക്കോ മറ്റോ പോകുന്ന യാത്രക്കാര്‍ക്ക് ചെന്നെത്താനുള്ള രാജ്യത്തെ മാനദണ്ഡം അനുസരിച്ച് ഇനിമുതല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്നാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നത്. ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.

പതിനെട്ടിന് മുകളില്‍ പ്രായം വരുന്നവര്‍ക്ക് നിലവില്‍ ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ലഭ്യമാണ്. എന്നാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബൂസ്റ്റര്‍ ഡോസ് വ്കാസിനോട് തണുപ്പന്‍ പ്രതികരണമാണ് ആളുകളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.

ഇതുവരെ 18നും 59നും ഇടയ്ക്ക് പ്രായമുള്ള 12.21 ലക്ഷം പേരാണ് ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് സ്വകാര്യ മേഖലയില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. 

ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്നവര്‍, കൊവിഡ് പ്രതിരോധത്തില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവര്‍, അറുപതിന് മുകളില്‍ പ്രായം വരുന്നവര്‍ എന്നിവര്‍ക്കായി 2.89 കോടി പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്കെല്ലാം സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സൗജന്യമായാണ് നല്‍കുന്നത്. 

Post a Comment

0 Comments