876 ഗ്രാം തൂക്കമുള്ള ചന്ദന ശിൽപവുമായി 3പേർ പിടിയിലായി
പീരുമേട് :ചന്ദന ശിൽപവുമായി 3പേരെ വനപാലകർ പിടികൂടി. വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റിലെ ഇല്യാഷ് ഡിവിഷനിൽ താമസിക്കുന്ന അന്തോണി സ്വാമി (51), മകൻ ഹർഷവർദ്ധൻ (21), ശബരിമല എസ്റ്റേറ്റിൽ സത്രം പുതുവലിൽ താമസിക്കുന്ന രാജ (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 876 ഗ്രാം തൂക്കമുള്ള ഒരുദേവി ശിൽപമാണ് കണ്ടെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന 2 ഓട്ടോറിക്ഷകളും കസ്റ്റഡിയിലെടുത്തു.ചെല്ലാർകോവിൽ സെക്ഷൻഫോറസ്റ്റ് ഓഫീസർ വി.കെ.വിനോദ്,ഫോറസ്റ്റ് ഓഫീസർമാരായ ജെ.വിജയകുമാർ, എ.മനോജ് കുമാർ, ഷിന്റോതോമസ്, ബീറ്റ്‌ഫോറസ്റ്റ് ഓഫീസർമാരായ കെ.അനിൽകുമാർ, എഡ്വിൻ കിംഗ്‌സിലി, വാച്ചർ ഷൈജുമോൻ എന്നിവർചേർന്നാണ് ഇവരെ പിടികൂടിയത്.
0 Comments