ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പത്താനാപുരം സ്വദേശികളായ ഏഴാം ക്ലാസ് വിദ്യാർത്ഥി അഭിനവ്, സഹോദരി അനുഗ്രഹ എന്നിവരുടെ വീട്ടിൽ എത്തിയതായിരുന്നു വിദ്യാർത്ഥിനി. ഉച്ചഭക്ഷണം കഴിച്ചശേഷം പത്തനാപുരം, വെള്ളാറമൺ കടവിന് അടുത്തെത്തി സെല്‍ഫിയെടുക്കുന്നതിനിടെയായിരുന്നു മൂവരും അപകടത്തിൽപ്പെട്ടത്.
മൂന്നുപേരും പുഴലേക്ക് വീണു. സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ ഉടന്‍തന്നെ രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും അപർണ്ണയെ കണ്ടെത്താനായില്ല. നാട്ടുകാരും അഗ്നിരക്ഷാ സേനയും തെരച്ചില്‍ തുടരുകയാണ്. ആറിന് ആഴംകൂടിയ പ്രദേശമാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതിനാല്‍ വെള്ളത്തിന്റെ അളവ് കൂടുതലാണെന്നും നാട്ടുകാര്‍ പറഞ്ഞു.
0 Comments