Latest Posts

തൃക്കാക്കരയിൽ പോളിംഗ് 68.74 ശതമാനം; വിജയം ഉറപ്പെന്ന് മൂന്ന് മുന്നണികളും!

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ 68.74 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 1,35143 പേരാണ് തൃക്കാക്കരയിൽ വോട്ട് ചെയ്‌തത്‌. രാവിലെ 10 മണിക്ക് ശേഷം മന്ദഗതിയിലായ തൃക്കാക്കരയിലെ വോട്ടിംഗ് പിന്നീട് ഒരു മണിയോടെ വലിയ തിരക്കായി മാറുകയായിരുന്നു. ഉച്ചയോടെ 58 ശതമാനം പോളിംഗ് പൂർത്തിയായിരുന്നു.

അതേസമയം പോളിങ്ങ് ദിനത്തിൽ നാടകീയസംഭവങ്ങൾക്കും തൃക്കാക്കര സാക്ഷിയായി. കള്ളവോട്ടിന് ശ്രമിച്ചയാൾ പിടിയിലാകുയും പ്രിസൈഡിംഗ് ഓഫീസ‌റെ മദ്യലഹരിയിൽ കണ്ടെത്തുകയും ചെയ്തു. സ്ഥലത്തില്ലാത്ത സഞ്ജു എന്ന വ്യക്തിയുടെ പേരിലാണ് വോട്ട് ചെയ്യാൻ ശ്രമിച്ചത്. പൊന്നുരുന്നി ക്രിസ്റ്റ്യൻ കോൺവെന്റ് സ്കൂളിലെ ബൂത്തിലാണ് സ൦ഭവം. കള്ളവോട്ടിന് ശ്രമിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ മൊഴി എടുക്കുകയാണ്. തിരിച്ചറിയൽ രേഖകൾ ലഭ്യമല്ലാത്തതിനാൽ പേര് വിവരങ്ങൾ കിട്ടിയിട്ടില്ല എന്ന് പൊലീസ് അറിയിച്ചു

മരോട്ടിച്ചുവടിലുള്ള 23-ാം നമ്പർ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍ പി. വര്‍ഗീസിനെയെയാണ് പൊലീസ് പിടികൂടിയത്. പകരം മറ്റൊരു പ്രിസൈഡിംഗ് ഓഫീസറെ ബൂത്തിൽ നിയോഗിച്ചു. മൂന്ന് മണിക്ക് ശേഷം പോളിംഗ് ബൂത്തുകളിൽ നീണ്ട നിരയാണ് ഉണ്ടായത്. പോളിംഗ് ശതമാനം ഉയർന്നത് വഴി വിജയം ഉറപ്പാണ് എന്നാണ് മൂന്ന് മുന്നണികളും പറയുന്നത്.

0 Comments

Headline