banner

തൃക്കരുവ ഗ്രാമപഞ്ചായത്തിന് അംഗീകാരം; പ്രശംസാപത്രം മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

കൊല്ലം : ജില്ലയില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ വാർഷിക പദ്ധതി, എസ്.സി.പി - ടി.എസ്.പി ഉപ പദ്ധതികൾ തുടങ്ങിയവയിൽ നൂറ് ശതമാനം നിർവ്വഹണ പുരോഗതി കൈവരിച്ച തൃക്കരുവ ഗ്രാമപഞ്ചായത്തിന് പ്രശംസാപത്രം. തൃശ്ശൂരിൽ നടന്ന ചടങ്ങിൽ തൃക്കരുവ ഗ്രാമ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് സരസ്വതീ രാമചന്ദ്രൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററിൽ നിന്നും ഏറ്റുവാങ്ങി. പഞ്ചായത്തിലെ വിവിധ വാർഡുകളുടെ ജനപ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പ്രശംസാപത്രം സ്വീകരിച്ചത്.

إرسال تعليق

0 تعليقات