banner

അഭിമാനനേട്ടവുമായി തൃക്കരുവ ഗ്രാമ പഞ്ചായത്ത്; ഉദ്യോഗസ്ഥർക്ക് അനുമോദനവുമായി ഭരണസമിതി; ഇങ്ങനെയൊരു ചടങ്ങ് ഇതാദ്യമെന്ന് ജീവനക്കാർ

തൃക്കരുവ ഗ്രാമപഞ്ചായത്ത് ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ട തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകർക്കും മറക്കാനാകാത്ത ഒരു ദിനമായിരുന്നു ഇന്ന്. തൃക്കരുവ പഞ്ചായത്തിന് കൈവന്ന അഭിമാന നേട്ടത്തിന് പഞ്ചായത്ത് ഭരണസമിതി തങ്ങൾക്ക് നൽകിയ അനുമോദന ചടങ്ങ് മുന്നോട്ടു പോകാനുള്ള ഊർജ്ജമായിട്ടാണ് അവർ വിലയിരുത്തുന്നത്. അവാർഡ് കിട്ടിയതിൽ നിങ്ങളുടെ സേവനം വിലപ്പെട്ടതായിരുന്നു എന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ വേദിയിൽ പറഞ്ഞു. 

2021-22 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ എസ്.സി ഫണ്ട്, പ്ലാൻ ഫണ്ട്, പദ്ധതി വിഹിതം എന്നിവ നൂറ് ശതമാനം ചിലവഴിക്കുകയും നൂറ് ശതമാനം നികുതിപരിവ് നടത്തുകയും ചെയ്തതിൽ സർക്കാരിൽ നിന്ന് തൃക്കരുവ ഗ്രാമ പഞ്ചായത്തിന് തൃശ്ശൂരിൽ നടന്ന ചടങ്ങിൽ അംഗീകാരം ലഭിച്ചിരുന്നു. തുടർന്ന് നേട്ടത്തിന് വേണ്ടി പ്രയത്നിച്ച ഉദ്യോഗസ്ഥരെ അനുമോദിക്കുന്നതിന് വേണ്ടി ഭരണസമിതി ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു.

നന്ദി പ്രകാശിപ്പിച്ച് സംസാരിച്ച ഉദ്യോഗസ്ഥരും ജീവനക്കാരും ഒരുപോലെ പറയുന്നു തങ്ങളുടെ പ്രവർത്തിജീവിതത്തിൽ ഇങ്ങനെയൊരു ചടങ്ങ് ഇതാദ്യമായാണ് ലഭിക്കുന്നതെന്ന്. പ്രവർത്തിജീവിതത്തിൽ നിരവധി അവാർഡുകൾ നിരവധി ജോലി ചെയ്ത പഞ്ചായത്തുകൾക്ക് ലഭിച്ചിട്ടുണ്ട് അപ്പോഴൊക്കെയും നന്ദി വാക്കുകൾ പലരും പറയാറുമുണ്ട് ആദ്യമായാണ് ഒരു വേദിയിൽ തങ്ങൾക്ക് അനുമോദനം ലഭിക്കുന്നതെന്നും നിറഞ്ഞ പുഞ്ചിരിയോടെ പലരും പറഞ്ഞുവെച്ചു.

വേദിയിൽ സംസാരിച്ച പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രനും, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അജ്മീൻ എം കരുവയും, ആർ. രതീഷും പഞ്ചായത്ത് സെക്രട്ടറി ജോയി മോഹനും മറ്റുള്ളവരും വേദിയിൽ നേട്ടത്തിലേക്ക് നയിച്ച കാര്യങ്ങൾ വിശദീകരിച്ചു. ഇതിനിടയിൽ നർമ്മത്തിൽ ചാലിച്ച പഴയ സംഭവങ്ങൾ കൂടി പറഞ്ഞപ്പോൾ വേദിയിലും സദസ്സിലും പൊട്ടിച്ചിരിയുയർന്നു.

Post a Comment

0 Comments