banner

അഭിമാനനേട്ടം: ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും അനുമോദനവുമായി തൃക്കരുവ ഗ്രാമപഞ്ചായത്ത്

തൃക്കരുവ : 2021-22 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ എസ്.സി ഫണ്ട്, പ്ലാൻ ഫണ്ട്, പദ്ധതി വിഹിതം എന്നിവ നൂറ് ശതമാനം ചിലവഴിക്കുകയും നൂറ് ശതമാനം നികുതിപരിവ് നടത്തുകയും ചെയ്തതിൽ സംസ്ഥാന സർക്കാരിൽ നിന്ന് തൃക്കരുവ ഗ്രാമ പഞ്ചായത്തിന്  അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ ഈ നേട്ടത്തിന് വേണ്ടി പ്രയത്നിച്ച ഉദ്യോഗസ്ഥരെയും, ജീവനക്കാരെയും, ബന്ധപ്പെട്ട കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകരെെയും അനുമോദിക്കുന്നതിനായി ഭരണസമിതി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

നേട്ടത്തിലേക്ക് നയിച്ച നിർവ്വഹണ ഉദ്യോഗസ്ഥർക്ക് മൊമെൻ്റോ നൽകി ആദരിച്ചു.

വൈസ് പ്രസിഡൻ്റ് സുലഭയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻമാരായ അജ്മീൻ എം കരുവ, ആർ. രതീഷ്, സലീനാ ഷാഹുൽ വാർഡമെമ്പന്മാരായ അനിൽ കുമാർ, ജോയി, സുജിത്ത് .എസ്, ആബാ അഗസ്റ്റിൻ, ശോഭനകുമാരി, ദിവ്യ ഷിബു, ഷീജ, സുബൈദ, ഷംന  തുടങ്ങിയവരും പഞ്ചായത്ത് സെക്രട്ടറി ജോയി മോഹൻ, അസിസ്റ്റൻ്റ് സെക്രട്ടറി ശ്രീലത, സൂപ്രണ്ട് വി.ഇ.ഒ സുനിൽ, എ.ഇ സുനിത, സുജിത് മറ്റ് നിർവ്വഹണ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകരും പങ്കെടുത്തു. തൃക്കരുവ ഗ്രാമ പഞ്ചായത്ത് ഹാളിലായിരുന്നു ചടങ്ങ് നടന്നത്.

Post a Comment

0 Comments