banner

പിടിച്ചു നിർത്താനാകാതെ തക്കാളി വില; കൊല്ലത്ത് കിലോയ്ക്ക് 120 രൂപ കടന്നു, വില ഇനിയും ഉയരുമെന്ന് കച്ചവടക്കാർ

കൊല്ലം / കാഞ്ഞാവെളി : മാർക്കറ്റിൽ തക്കാളിയുടെ വില വലിയ തോതിൽ ഉയരുകയാണ്. കഴിഞ്ഞ ദിവസം ജില്ലയിൽ പ്രധാനയിടങ്ങളിൽ 118 രൂപയ്ക്ക് മുകളിലായിരുന്നു തക്കാളിയുടെ വില. ഇവ ചെറുകിട കച്ചവടക്കാരിലേക്ക് എത്തുമ്പോൾ 120 മുതൽ 130 വരെ വിലയ്ക്കാവും ഉപഭോക്താക്കളിലേക്ക് എത്തുന്നത്. അനുദിനം ആവശ്യവസ്തുക്കളുടെ വില ഉയരുന്നത് വ്യാപാര പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കച്ചവടക്കാർ പറയുന്നു.

സീസണിൻ്റെ അവസാനത്തിലേക്ക് എത്തുമ്പോൾ ചെറിയ തോതിൽ വില വർദ്ധിക്കാറുണ്ട്. എന്നാൽ ഇത്തവണ വർദ്ധനവ് ചെറുതല്ല. സീസണിൻ്റെ ആദ്യഘട്ടത്തിൽ തക്കാളിയുടെ മൊത്ത വില നാലുരൂപയായിരുന്നു എങ്കിൽ ഇപ്പോഴത് തൊണ്ണൂറ് കടന്നു. ഇതോടെ മാർക്കറ്റിൽ തക്കാളിക്ക് സെഞ്ച്വറിയിലേക്ക് എന്ന സ്ഥിതിയിലെത്തി. ലഭ്യത കുറഞ്ഞതിന് പിന്നാലെ ചില്ലറ വില്പനയിൽ 120 മുതൽ 130 വരെ വില ഒറ്റയടിക്ക് വർദ്ധിച്ചു.

രാജ്യത്തെ മുഴുവൻ അവസ്ഥയും ഇത് തന്നെ. ആന്ധ്രയിലെ കർണൂൽ, യെമ്മിഗനൂർ, അഡോണി നഗരങ്ങളിലെ ചില്ലറവിൽപ്പന ശാലകളിൽ തക്കാളി കിലോയ്ക്ക് വില 130 രൂപവരെയായി. ലഭ്യതക്കുറവ് കാരണം രായലസീമ ജില്ലയിലെ ആളുകൾ കർണാടകയിലെ മദ്‌നാപ്പള്ളി, അന്നമയ്യ, ചിന്താമണി എന്നിവിടങ്ങളിൽ നിന്നാണ് തക്കാളി എത്തിക്കുന്നത്.

Post a Comment

0 Comments