Latest Posts

ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമി ഭീഷണി നിലനില്‍ക്കുന്നതായി മുന്നറിയിപ്പ്

ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമി ഭീഷണി നിലനില്‍ക്കുന്നതായി മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കിഴക്കൻ തിമോർ തീരത്ത് വെള്ളിയാഴ്ച രാവിലെയുണ്ടായതായി യു.എസ് ജിയോളജിക്കൽ സർവ്വേ അറിയിച്ചു. ഇത് ഇന്ത്യൻ മഹാസമുദ്ര മേഖലയെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ഭൂചലനത്തിൽ ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കിഴക്കൻ തിമോറും ഇന്തോനേഷ്യയും തമ്മിൽ വിഭജിക്കപ്പെട്ട തിമോർ ദ്വീപിന്റെ കിഴക്കേ അറ്റത്ത് നിന്ന് 51.4 കിലോമീറ്റർ (32 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ്ജിഎസ് അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലെ സുനാമി മുന്നറിയിപ്പ് ആൻഡ് മിറ്റിഗേഷൻ സിസ്റ്റം മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നേരത്തെ കിഴക്കൻ തിമോറിൻറെ തലസ്ഥാനമായ ദിലിയിൽ ചെറിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഈസ്റ്റ് തിമോറിലെ ജനസംഖ്യ 1.3 ദശലക്ഷം ആണ്. തെക്കുകിഴക്കൻ ഏഷ്യയിലൂടെയും പസഫിക് തടത്തിലൂടെയും വ്യാപിച്ചുകിടക്കുന്ന തീവ്രമായ ഭൂകമ്പ പ്രവർത്തനങ്ങളുടെ പ്രദേശങ്ങളാണ് കിഴക്കൻ തിമോറും ഇന്തോനേഷ്യയും.

0 Comments

Headline