banner

കൊല്ലത്ത് കഞ്ചാവുമായി ഡോക്ടര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയിൽ

കൊല്ലത്ത് കഞ്ചാവുമായി ഡോക്ടര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയിൽ. കഴിഞ്ഞ രാത്രി കൊട്ടാരക്കര ചന്തമുക്ക് ഭാഗത്ത് നടത്തിയ വാഹനപരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന 110 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയത്. (Kollam news)

സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയും ഹോമിയോ ഡോക്ടറുമായ സുബാഷ് ദാമോദരന്‍ (30), തിരുവനന്തപുരം സ്വദേശി മിഥുന്‍ (30) എന്നിവരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. കൊട്ടാരക്കര സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.

إرسال تعليق

0 تعليقات