banner

ബൈക്കിന് പിറകിൽ ലോറി ഇടിച്ച് ഏഴ് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു

കണ്ണൂർ : കണ്ണൂരിൽ ബൈക്കിന് പിറകിൽ ലോറി ഇടിച്ച് ഏഴ് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രക്കാരായ പള്ളിക്കുന്ന് സ്വദേശി മഹേഷ്‌ ബാബു, മകളുടെ മകൻ ആഗ്നേയ് എന്നിവരാണ് മരിച്ചത്. (Two persons, including a seven-year-old boy, were killed when a lorry collided with their bike in Kannur)

പുതിയ തെരു ഭാഗത്തേക്ക്‌ പോകുകയായിരുന്ന ബൈക്കിന് പിറകിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ഇരുവരുടെയും മുകളിൽകൂടി ലോറി കയറിയിറങ്ങുകയായിരുന്നു.

Post a Comment

0 Comments