banner

യു.എ.ഇ പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു

ദുബൈ : യു.എ.ഇ പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ അന്തരിച്ചു. 2004മുതൽ യു.എ.ഇ പ്രസിഡന്‍റായിരുന്ന അദ്ദേഹത്തിന്‍റെ മരണം വെള്ളിയാഴ്ച ഉച്ചക്ക്​ ശേഷമാണ്​ പ്രസിഡൻഷ്യൽ അഫേഴ്​സ്​ മന്ത്രാലയം അറിയിച്ചത്​. 74 വയസായിരുന്നു.

രാഷ്ട്ര പിതാവും പ്രഥമ യു.എ.ഇ പ്രസിഡന്‍റുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാന്റെ മരണത്തെ തുടർന്നാണ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ രണ്ടാമത്തെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സായുധ സേനയുടെ പരമോന്നത കമാൻഡറും സൂപ്രീം പെട്രോളിയം കൗൺസിലിന്‍റെ ചെയർമാനുമായിരുന്നു.

40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഫെഡറൽ, പ്രാദേശിക സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം ഇന്നു മുതൽ താൽക്കാലികമായി നിർത്തിവയ്ക്കും.

പതാകകൾ പകുതി താഴ്ത്തിക്കെട്ടും, മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഫെഡറൽ, പ്രാദേശിക സ്ഥാപനങ്ങൾ എന്നിവ ഇന്ന് മുതൽ പ്രവർത്തനം നിർത്തിവയ്ക്കും.

സ്വകാര്യ മേഖല മൂന്നു ദിവസത്തെ ദുഃഖാചരണം നടത്തും.

Post a Comment

0 Comments