banner

കോടതി പറയുന്ന ദിവസം ഹാജരാകുമെന്ന് വിജയ് ബാബു; വിമാന ടിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ട് കോടതി

കൊച്ചി : പീഡനക്കേസില്‍ കോടതി പറയുന്ന ദിവസം ഹാജരാകാന്‍ തയ്യാറാണെന്ന് പ്രതിസ്ഥാനത്തുള്ള നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. നടി പീഡന പരാതി നല്‍കിയതിന് പിറകെ വിദേശത്തേക്ക് മുങ്ങിയ വിജയ് ബാബു സമര്‍പ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്. 

അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പില്‍ ഹാജരാവാന്‍ തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വിജയ് ബാബുവിനായി അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
കേസ് ആദ്യം കോടതിയുടെ പരിധിയില്‍ വരട്ടെയെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ പ്രതികരണം. ജോര്‍ജിയയിലുള്ള വിജയ് ബാബുവിനോട് കേരളത്തില്‍ തിരികെയെത്താനുളള ടിക്കറ്റ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. 

ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഉടനെ തന്നെ കേസ് പരിഗണിക്കാമെന്നും കോടതി ഉറപ്പ് നല്‍കി. അടുത്ത വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കേസ് പരിഗണിക്കണമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ മാത്രം പരിഗണിക്കാമെന്നായിരുന്നു കോടതി നിലപാട്‌.

إرسال تعليق

0 تعليقات