banner

അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സമയം വേണമെന്ന് വിജയ് ബാബു; അംഗീകരിക്കേണ്ടെന്ന് പൊലീസ് തീരുമാനം

കൊച്ചി : നടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കൂടുതൽ സാവകാശം വേണമെന്ന നടൻ വിജയ് ബാബുവിന്‍റെ ആവശ്യം അംഗീകരിക്കേണ്ടെന്ന് കൊച്ചി സിറ്റി പൊലീസിന്‍റെ തീരുമാനം.

ഈ മാസം 19ന് ഹാജരാകാമെന്നായിരുന്നു അന്വേഷണ സംഘം നൽകിയ നോട്ടീസിന് വിജയ് ബാബുവിന്‍റെ രേഖാമൂലമുളള മറുപടി.

നിലവിലെ അവസ്ഥയിൽ 18ന് ഹൈക്കോടതി വേനലവധിക്ക് ശേഷമേ ബലാത്സംഗക്കേസ് പ്രതിയായ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കൂ. ഇത് കണക്കാക്കിയാണ് 19ന് ഹാജരാകാം എന്ന് മറുപടി നൽകിയെന്നാണ് പൊലീസ് കരുതുന്നത്.

إرسال تعليق

0 تعليقات