Latest Posts

വോട്ട് ചെയ്ത് വീട്ടിലെത്തി; നിമിഷങ്ങൾക്കുള്ളിൽ മരണമടഞ്ഞ് 105കാരൻ

റായ്പൂർ : ഝാർഖണ്ഡിൽ വോട്ട് ചെയ്ത് വീട്ടിൽ തിരികെയെത്തിയ വയോധികൻ നിമിഷങ്ങൾക്കുള്ളിൽ മരിച്ചു. പർതാപുർ സ്വദേശിയായ വരൺ സാഹു എന്ന 105കാരനാണ് മരിച്ചത്. വോട്ട് ചെയ്ത് വീട്ടിൽ തിരിച്ചെത്തി 30 മിനിറ്റിന് ശേഷമായിരുന്നു സാഹുവിന്റെ അന്ത്യം.

പർതാപുരിൽ തിങ്കളാഴ്ച പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആയിരുന്നു. ഇതിൽ വോട്ട് ചെയ്ത് തിരിച്ചെത്തിയ ശേഷമായിരുന്നു സാഹു മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഏറെ വിഷമിതനായിരുന്നു സാഹു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്നതാണ് തന്റെ അവസാന ആഗ്രഹമെന്ന് സാഹു മക്കളോട് പറഞ്ഞിരുന്നു.

ഇതേ തുടർന്നാണ് അദ്ദേഹത്തെ മക്കൾ വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലേക്ക് കൊണ്ടുപോയത്. 256ാം നമ്പർ പോളിംഗ് ബൂത്താണ് അദ്ദേഹത്തിന്റേത്. വീട്ടിൽ നിന്നും രണ്ട് കിലോ മീറ്റർ ദൂരെയാണ് ഈ ബൂത്ത്. ഇതേ തുടർന്ന് കാറിൽ കയറ്റിയാണ് അദ്ദേഹത്തെ മക്കൾ ചേർന്ന് പോളിംഗ് ബൂത്തിൽ എത്തിച്ചത്. 1917 ജൂൺ 27 നാണ് സാഹു ജനിച്ചത്.


0 Comments

Headline