banner

തൃക്കരുവയിലെ തൊണ്ണൂറുകാരിയായ ഓമനയമ്മയുടെ സ്വപ്നങ്ങൾക്ക് ചിറക് വിരിച്ച് വാർഡ് മെമ്പറും സുഹൃത്തുക്കളും

തൃക്കരുവ : തൃക്കരുവ പതിമൂന്നാം വാർഡിലെ അവിവാഹിതയായ ഓമനയമ്മയ്ക്ക് താങ്ങും തണലുമായിരുന്നത് ചേട്ടത്തിയുടെ ചെറുമകൻ 27കാരനായ അനന്ദുവായിരുന്നു. ഒരു വർഷത്തിന് മുൻപാണ് സൗദിയിൽ ജോലി ലഭിച്ച അനന്ദുവിന് ജോലി സ്ഥലത്ത് വെച്ച് അപകട മരണം സംഭവിക്കുന്നത്. കുടുംബ പ്രയാസങ്ങൾ പേറിയുള്ള പ്രവാസ ജീവിതം അന്ത്യം കുറിക്കുന്നത് അവിടെയാണ്. ഓമനയമ്മയുടെകൂടെ സ്വപ്നങ്ങൾക്ക് ചിറക് ആകാനായിരുന്നു അനന്ദുവിൻ്റെ യാത്ര പക്ഷെ വിധി മറ്റൊന്നായിരുന്നു, ജോലി സ്ഥലത്ത് വച്ച് ഷോക്കേറ്റ് പെട്ടെന്നൊരു മരണം.

സ്വപ്നങ്ങളെല്ലാം കണ്ണീരായി മാറിയ ജീവിതത്തിലെ തിക്താനുഭവങ്ങൾ ഓമനയമ്മയെ വല്ലാതെ തളർത്തി. ഒരു കണ്ണിന് കാഴ്ച തീരെയില്ലാത്ത ഓമനയമ്മ തൻ്റെ സമ്പാദ്യമായി ബാക്കിയുള്ള ഓലപ്പുരയിൽ ജീവിതം തളളി നീക്കാൻ ആരംഭിച്ചെങ്കിലും കാലപ്പഴക്കത്തിൽ ഓലപ്പുര അടുത്തിടെ നിലംപൊത്തി. 

ഇപ്പോൾ തൊണ്ണൂറാം വയസിൽ ഓമനയമ്മയുടെ വീടെന്ന സ്വപ്നം പൂവണിയുകയാണ്. അതിന് കാരണക്കാരൻ സാധാരക്കാരനായ ഒരു മനുഷ്യനാണ് തൃക്കരുവ പതിമൂന്നാം വാർഡിൻ്റെ പ്രിയങ്കരനായ ജനപ്രതിനിധി ജോയി (ഡാഡു കോടിയിൽ) ആണ് ആ ദൗത്യം ഏറ്റെടുത്ത് സുഹൃത്തുക്കളുടെ സഹായ സഹകരണത്തോടെ ഓമനയമ്മയുടെ കണ്ണീരിന് പരിഹാരം കണ്ടത്. 

മാത്രമല്ല അനന്ദു മരിച്ചതിന് ശേഷം ഓമനയമ്മയ്ക്ക് വേണ്ടുന്ന സഹായങ്ങൾ ലഭ്യമാക്കി സംരക്ഷിക്കുകയും കാര്യങ്ങൾ തിരക്കി പോരുന്നതും ഇദ്ദേഹമാണ്. ജോയിയെ സംബന്ധിച്ചെടുത്തോളം ഇതാദ്യ സംഭവമല്ല. ഇങ്ങനെയുള്ള എത്രയെത്രയോ ഓമനയമ്മമാർക്ക് അദ്ദേഹം ഇതിനോടകം തണലായി, അവരുടെയൊക്കെ സ്വന്തം മകനായി മാറിക്കഴിഞ്ഞു.

ഈ വരുന്ന ജൂൺ മാസം ഒന്നിന് ഓമനയമ്മ തങ്ങളുടെ പുതിയ വീട്ടിലേക്ക് ഗൃഹപ്രവേശനം ചെയ്യുകയാണ്. തക്കോൽ ദാനം നിർവ്വഹിക്കുന്നത് കൊല്ലത്തിൻ്റെ എം.പി എൻ.കെ പ്രേമചന്ദ്രനാണ്. തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ്റെ സാന്നിധ്യത്തിലായിരിക്കും ചടങ്ങ്.

Post a Comment

0 Comments