Latest Posts

തൃശ്ശൂരിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു; കനത്ത ജാഗ്രതയിൽ ആരോഗ്യവകുപ്പ്.

തൃശൂര്‍ : തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. പുത്തൂര്‍ ആശാരിക്കോട് സ്വദേശിയ്‌ക്കാണ് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗം സ്ഥിരീകരിച്ച മാരായ്‌ക്കല്‍ വാര്‍ഡില്‍ നാളെ ഡ്രൈ ഡേ ആചരിക്കും.

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പഞ്ചായത്തിന്റേയും ആരോഗ്യവകുപ്പിന്റേയും യോഗം ചേര്‍ന്നു. ജില്ലയില്‍ വെസ്റ്റ് നൈല്‍ വൈറസ് ബാധ ഉണ്ടായതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് കനത്ത ജാഗ്രത പുറപ്പെടുവിച്ചിരിക്കുകയാണ്. വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി.

കൊതുക് വഴിയാണ് ഇത് പകരുന്നത്. അണുബാധയുള്ള പക്ഷികളില്‍ നിന്നും കൊതുകുകള്‍ വഴിയാണ് ഈ രോഗം മനുഷ്യരിലേക്ത്തുക്കന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്‌ക്ക് എത്തുന്നത്. വൈറസ് നേരിട്ട് പകരില്ലെങ്കിലും രക്തദാനത്തിലൂടേയും അവയവ മാറ്റത്തിലൂടേയും മുലയൂട്ടലിലൂടേയും രോഗം പകരാം.

തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ 75% ശതമാനം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. 20%ത്തോളം പേര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാകാം..

0 Comments

Headline