banner

‘എന്തുകൊണ്ട് എന്നെ പ്രണയിക്കുന്നില്ല’ : പെൺകുട്ടിയെ കഴുത്തറുത്ത് കൊന്ന് യുവാവ്

മുംബൈ : 20 കാരൻ കോളേജ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്തു കൊന്നു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. കോളേജ് വിദ്യാർത്ഥിയുടെ പിന്നാലെ പ്രണയാഭ്യർത്ഥനയുമായി നടന്ന ശരൺസിംഗ് സേഥിയാണ് കൊലപാതകത്തിന് പിന്നിൽ. ശനിയാഴ്ച ഉച്ചയ്ക്ക് ഔറംഗബാദിലെ ദിയോഗി കോളേജിന് സമീപം 18 കാരിയായ സുഖ്പ്രീത് കൗറിനെയാണ് ശരൺസിംഗ് സേഥി കൊലപ്പെടുത്തിയത്. ‘എന്തുകൊണ്ട് എന്നെ പ്രണയിക്കുന്നില്ല’ എന്ന ചോദ്യമാണ് അയാൾ പെൺകുട്ടിയോട് അവസാനമായി ചോദിച്ചത്. തൊട്ടടുത്ത നിമിഷം കഴുത്തറുക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് ഇയാൾ ഓടി രക്ഷപ്പെട്ട ഇയാളെ നാസിക്കിലെ നിഫാദ് താലൂക്കിലെ ലാസൽഗാവിലെ സഹോദരിയുടെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

إرسال تعليق

0 تعليقات