banner

വീട്ടിലെ ഒരാൾ തെറ്റ് ചെയ്താൽ കുടുംബത്തെയാകെ ശിക്ഷിക്കുമോ; ഹോമിനെ തഴഞ്ഞതിനെതിരെ ഇന്ദ്രൻസ്

സംസ്ഥാന ചലചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ വിവാദവും. ജൂറിയെ വിമർശിച്ച് നടൻ ഇന്ദ്രൻസ് രംഗത്തുവന്നു. ഹോം എന്ന സിനിമയെ തഴഞ്ഞതിനും ഇന്ദ്രൻസിന് മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാത്തതിനും സമൂഹമാധ്യമങ്ങളിലും വിമർശനം ശക്തമാണ്. 

ലൈംഗിക പീഡനക്കേസ് പ്രതിയായ വിജയ് ബാബു നിർമിച്ച ചിത്രമാണ് ഹോം. ഇതിനാലാണ് സിനിമയെ അവാർഡിന് പരിഗണിക്കാത്തതെന്നാണ് വിവരം. എന്നാൽ ഹോം ജൂറി കണ്ടിട്ടുണ്ടാകില്ലെന്ന് ഇന്ദ്രൻസ് പറഞ്ഞു. വീട്ടിലെ ഒരാൾ തെറ്റ് ചെയ്താൽ കുടുംബത്തെ മുഴുവൻ ശിക്ഷിക്കുമോയെന്നും ഇന്ദ്രൻ ചോദിച്ചു

വ്യക്തിപരമായി എനിക്ക് പുരസ്‌കാരം ലഭിക്കാത്തതിൽ വിഷമമില്ല. എന്നാൽ സിനിമയെ പൂർണമായി തഴഞ്ഞത് എന്തിനാണെന്ന് അറിയില്ല. സിനിമയെ ഒഴിവാക്കാൻ ആദ്യമേ കാരണം കണ്ടുവെച്ചിട്ടുണ്ടാകാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാൽ വീണ്ടും ജൂറി സിനിമ കാണുമോ. ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് ലഭിച്ച ഹൃദയം നല്ല സിനിമയാണ്. അതിനൊപ്പം ഹോമിനെയും ചേർത്തുവെക്കാമായിരുന്നില്ലേയെന്നും ഇന്ദ്രൻസ് ചോദിച്ചു.
 

إرسال تعليق

0 تعليقات