banner

പൊലീസ് ക്വാർട്ടേഴ്സിൽ യുവതിയും മക്കളും മരിച്ച സംഭവം: ഭർത്താവായ പൊലീസ് ഓഫീസര്‍ അറസ്റ്റിൽ

ആലപ്പുഴ : ആലപ്പുഴ പൊലീസ് ക്വാട്ടേഴ്സിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവായ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍. ആലപ്പുഴ മെഡിക്കല്‍ കോളേജ് പോലീസ് എയ്ഡ് പോസ്റ്റില്‍ ജോലിചെയ്യുന്ന, അമ്പലപ്പുഴ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ റെനീസാണ് അറസ്റ്റിലായത്‌.

 ആത്മഹത്യാ പ്രേരണാകുറ്റവും സ്ത്രീധനപീഡന വകുപ്പും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് റെനീസിന്റെ ഭാര്യ നജ്ല(27), മകന്‍ എല്‍.കെ.ജി. വിദ്യാര്‍ഥി ടിപ്പുസുല്‍ത്താന്‍ (അഞ്ച്), മകള്‍ മലാല (ഒന്നേകാല്‍) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റെനീസ് ഭാര്യ നജ്ലയെ പീഡിപ്പിച്ചിരുന്നതായി ബോധ്യപ്പെട്ടെന്നും ഇതിന് ആധാരമായ ഡിജിറ്റൽ തെളിവുകളടക്കം ലഭിച്ചെന്നും പൊലീസ് അറിയിച്ചു. 

സംഭവത്തിൽ റെനീസിനെതിരെ ആരോപണവുമായി നജ്ലയുടെ കുടുംബം രംഗത്തു വന്നിരുന്നു.

إرسال تعليق

0 تعليقات