banner

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി; കൊല്ലത്ത് സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

കൊല്ലം : വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ സ്വകാര്യ ബസ് ഡ്രൈവറെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മുഖത്തല ചെറിയേല ഉഷാ ഭവനത്തിൽ രാഹുലി(24)നെയാണ് അറസ്റ്റ് ചെയ്തത്.

സ്വകാര്യബസിലെ സ്ഥിരം യാത്രക്കാരിയായ യുവതിയുമായി പ്രണയത്തിലാകുകയും പിന്നീടു കൊല്ലത്തെ പല ഹോട്ടലുകളിലും ലോഡ്ജുകളിലും കൊണ്ടു പോയി പീഡിപ്പിക്കുകയും ചെയ്തു.

ഗർഭിണിയാണെന്നു മനസ്സിലായതോടെ വിവാഹവാഗ്ദാനത്തിൽ നിന്നു പിന്മാറി. കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ബി.ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ.ജി.ശ്യാംകുമാർ, ഹസൻകുഞ്ഞ്, എസ്‌സിപിഒമാരായ ബിനു, സിപിഒ പ്രമോദ്, അബു താഹീർ,രമാദേവി എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. 

കോടതിയിൽ‌ ഹാജരാക്കി റിമാൻഡ് ചെയ്തു.

إرسال تعليق

0 تعليقات