ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ കരീപ്ര, പത്തനാപുരം പഞ്ചായത്തുകളിലെ മിനി വ്യവസായ എസ്റ്റേറ്റുകളില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഷെഡുകള്‍ വാടക അടിസ്ഥാനത്തില്‍ അനുവദിക്കുന്നതിന് വനിതാ സംരംഭകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കരീപ്രയില്‍ പട്ടികജാതി/ ജനറല്‍ വനിതാ വിഭാഗത്തിനായി 10 ഷെഡ്ഡുകളും പത്തനാപുരത്ത് പട്ടികജാതി വിഭാഗത്തിനായി ആറ് ഷെഡ്ഡുകളും ആണ് അനുവദിക്കുന്നത്. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, പദ്ധതിരേഖ, തിരിച്ചറിയല്‍ രേഖകള്‍, പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 12 നകം ജില്ലാ വ്യവസായ കേന്ദ്രത്തിലോ ജില്ലാ പഞ്ചായത്തിലോ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446108519.
0 Comments