കൊല്ലം : കൊല്ലത്ത് കിണർ വൃത്തിയാക്കിയതിന് ശേഷം കിണറിലേക്ക് റിംഗ് ഇറക്കുന്നതിനിടെ അപകടം. കൊട്ടിയം തഴുത്തലയിലാണ് സംഭവം. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശിയായ യുവാവാണ് ആണ് അപകടത്തിൽപ്പെട്ടത്.
പുറത്തുന്നിന്നുള്ള രക്ഷാപ്രവർത്തനം മണ്ണിടിച്ചിൽ തുടരുന്നതിനാൽ ദുസ്സഹമായി. പിന്നാലെ കുണ്ടറയിലേത് പോലെ കിണറിന് സമീപം സമാന്തരമായ കുഴി രൂപപ്പെടുത്തി അകപ്പെട്ട ആളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
കൊല്ലം കടപ്പാക്കടയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും പൊലീസും സ്ഥലത്തുള്ളതായാണ് പ്രാഥമികമായ വിവരം. ഏകദേശം അൻപത് അടിയ്ക്ക് മുകളിൽ ആഴമുള്ള കിണറിലാണ് അപകടം നടന്നത് എന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമാകുന്ന വിവരം. അഞ്ച് തൊഴിലാളികളാണ് പണിയിൽ ഏർപ്പെട്ടിരുന്നത് ഇതിൽ ഒരാളാണ് കിണറിനുള്ളിൽ അപകടത്തിപ്പെട്ടത്.
ഈ മാസം അഞ്ചിന് സമാനമായ സംഭവം കൊല്ലം കുണ്ടറയില്‍ സംഭവിച്ചിരുന്നു. കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണായിരുന്നു അപകടം. മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനായി പതിനാല് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. എഴുകോണ്‍ സ്വദേശി ഇരിമ്പനങ്ങാട് കൊച്ചു തുണ്ടില്‍ വീട്ടില്‍ ഗിരീഷ്‌കുമാര്‍ (47) ആണ് മരിച്ചത്.
0 Comments