banner

കേന്ദ്രത്തിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ അഞ്ചാലുംമൂട്ടിൽ എൽഡിഎഫ് പ്രതിഷേധ സംഗമം നടന്നു

അഞ്ചാലുംമൂട് : കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ രാജ്യത്ത്‌ ഇടതുപക്ഷ പാർടികൾ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി അഞ്ചാലുംമൂട്ടിൽ എൽ.ഡി.എഫ് പ്രതിഷേധ സംഗമം നടന്നു. സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം വി.കെ അനിരുദ്ധൻ യോഗം ഉദ്ഘാടനം ചെയ്തു.

രാജ്യത്ത്‌ വിലക്കയറ്റവും തൊഴിലില്ലായ്‌മയും അനിയന്ത്രിതമായി വർധിക്കുകയാണ്‌. രൂക്ഷമായ വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമാക്കുന്നു.  പെട്രോളിയം ഉൽപന്നങ്ങളുടെ വില 70 ശതമാനവും തൽഫലമായി പച്ചക്കറിവില 20 ശതമാനവും വർധിച്ചു. പാചകവാതക വിലയും അടിക്കടി കൂട്ടുന്നു. പൊതു സമ്പ്രദായത്തിലൂടെ ഗോതമ്പ്‌ വിതരണം പുനരാരംഭിക്കുക, ധാന്യങ്ങളും ഭക്ഷ്യ എണ്ണയും പൊതുവിതരണത്തിൽ ഉൾപ്പെടുത്തി പൊതുവിതരണം ശക്തിപ്പെടുത്തുക, വരുമാന നികുതി പരിധിക്ക്‌ താഴെയുള്ള കുടുംബങ്ങൾക്ക്‌ പ്രതിമാസം 7500 രൂപ നേരിട്ട്‌ നൽകുക, തൊഴിലുറപ്പ്‌ പദ്ധതിയുടെ വിഹിതം വർധിപ്പിക്കുക, തൊഴിലില്ലായ്‌മ വേതനം കേന്ദ്ര പദ്ധതിയാക്കാൻ നിയമനിർമാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പ്രതിഷേധ സംഗമം നടക്കുന്നത്. 

ജില്ലയിലെ 19 കേന്ദ്രങ്ങളിലാണ് പ്രതിഷേധ സംഗമം നടന്നത്. അഞ്ചാലുംമൂട്ടിൽ 
സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം വിജയൻ പിള്ള, അഞ്ചാലുംമൂട് ഏരിയ സെക്രട്ടറി കെ.ജി ബിജു, കൊല്ലം കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ എസ്. ജയൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments