കിണർ വൃത്തിയാക്കുന്നതിനായി ഗിരീഷ് ഇറങ്ങിയതിനിടെ കിണറിടിഞ്ഞ് താഴുകയായിരുന്നു. വിവരമറിയിച്ചതിന് പിന്നാലെ ഫയർ ഫോഴ്സും പോലീസും സംഭവസ്ഥലത്തെത്തിയെങ്കിലും തയ്യാറെടുപ്പുകൾക്ക് ശേഷം എല്ലാവിധ സംവിധാനങ്ങളുമായി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. രണ്ട് ജെസിബിയും ഒരു ഹിറ്റാച്ചിയും എത്തിച്ച് കിണറിൻ്റെ വശം പൊളിച്ചു.
പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് ഒരു രാത്രി മുഴുവൻ നീണ്ട പരിശ്രമത്തിനൊടുവിലാണ് 14 മണിക്കൂറിനുശേഷം മൃതദേഹം പുറത്തെടുത്തത്. ഒന്നിലേറെ മണ്ണുമാന്തികൾ എത്തിച്ചു കിണറിൻ്റെ വശം പൊളിച്ചു നീക്കിയാണ് മൃതദേഹം പുറത്തുകൊണ്ടുവന്നത്.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
0 Comments