banner

യുവതിയെയും യുവാവിനെയും ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തൃശൂർ : തൃശൂർ നഗരത്തിലെ ഹോട്ടൽ മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി ഗിരിദാസ് (39), തൃശൂർ കല്ലൂർ സ്വദേശി രസ്മ (31) എന്നിവരാണ് മരിച്ചത്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയാണ് രസ്മ. 

യുവാവ് അവിവാഹിതനാണ്. രണ്ടു ദിവസം മുമ്പാണ് ഇവർ റൂമെടുത്തത്. ഇന്നലെ റൂം തുറക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കട്ടിലിൽ മരിച്ച നിലയിലും യുവാവിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി റൂം സീല് ചെയ്തു. ഇന്ന് രാവിലെ ഇൻക്വസ്റ്റ് നടപടികൾ നടക്കും.

إرسال تعليق

0 تعليقات