banner

ചതുപ്പിലിറക്കിയ യൂസഫലിയുടെ ഹെലികോപ്റ്റർ വിൽപ്പനയ്‌ക്ക്

കൊച്ചി : ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയും കുടുംബവും സഞ്ചരിക്കുമ്പോൾ അപകടത്തിൽ പെട്ട ഹെലികോപ്റ്റർ വിൽപ്പനയ്‌ക്ക്. ഒരു വർഷം മുൻപാണ് യൂസഫലി സഞ്ചരിച്ച് ഹെലികോപ്റ്റർ കൊച്ചി പനങ്ങാട്ടെ ചതുപ്പിൽ ഇടിച്ചിറക്കിയത്. അന്ന് ഇത് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ വിൽപ്പനയ്‌ക്ക് വെച്ചതിലൂടെ വീണ്ടും ശ്രദ്ധ പിടിച്ചുപറ്റുകയാണ് യൂസഫലിയുടെ ഹെലികോപ്റ്റർ.

ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലൻഡിന്റെ 109 എസ്.പി ഹെലികോപ്റ്ററാണ് ആഗോള ടെണ്ടർ വിളിച്ച് വിൽക്കാനൊരുങ്ങുന്നത്. ഇൻഷുറൻസ് നഷ്ടപരിഹാരം തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ വിറ്റൊഴിവാക്കൽ.

നാല് കൊല്ലം പഴക്കമുള്ള ഹെലികോപ്റ്ററിന് അൻപത് കോടിയ്‌ക്കടുത്ത് വിലയുണ്ട്. പെലറ്റ് ഉൾപ്പെടെ ആറ് പേർക്ക് ഇതിൽ സഞ്ചരിക്കാനാകും. ഹെലികോപ്റ്റർ ഇപ്പോൾ പറത്താൻ സാധിക്കില്ലെങ്കിലും അറ്റകുറ്റപ്പണികൾ നടത്തിയാൽ ഉപയോഗിക്കാം. ഹെലികോപ്റ്ററിന്റെ ഭാഗങ്ങൾ വേർതിരിച്ചും വിൽക്കാനാകും. കൊച്ചി വിമാനത്താവളത്തിന്റെ ഹാംഗറിലാണ് ഹെലികോപ്റ്റർ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.

Post a Comment

0 Comments