കൊല്ലം: കൊല്ലം ആര്യങ്കാവില്‍ 10,750 കിലോ പഴകിയ മല്‍സ്യം പിടികൂടി. മൂന്ന് ലോറികളിലായി കൊണ്ടുവന്ന ചൂരയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയത്. സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലനില്‍ക്കെയാണ് കേരളത്തിലേക്ക് വന്‍തോതില്‍ തമിഴ്നാട്ടില്‍ നിന്ന് പഴകിയ മല്‍സ്യം എത്തുന്നത്.
തമിഴ്നാട്ടിലെ കടലൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍ നിന്ന് പുനലൂര്‍, കരുനാഗപ്പള്ളി, അടൂര്‍ , ആലങ്കോട് എന്നിവിടങ്ങളിലേക്കാണ് മല്‍സ്യം കൊണ്ടുവന്നതെന്നാണ് വിവരം. മീനിന്റെയും ഐസിന്റെയും സാംപിള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചു.
0 Comments