banner

അഞ്ചാലുംമൂട്ടിൽ 17കാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ


അഞ്ചാലുംമൂട് : പതിനേഴുകാരിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പോലീസ് പിടിയിലായി. തൃക്കരുവ പ്രാക്കുളം സ്വദേശി 35കാരനായ കൃഷ്ണദാസിനെയാണ് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ എട്ടാം തീയതിയാണ് അറസ്റ്റിനാസ്പദമായി സംഭവം നടന്നത്. പതിനേഴുകാരിയായ  വിദ്യാർത്ഥിയാണ് അതിക്രമത്തിന് ഇരയായത്. തൃക്കരുവ പ്രാക്കുളത്തെ സ്കൂളിന് സമീപം ബസിൽ കയറവേ പ്രതി വിദ്യാർത്ഥിയെ കയറിപിടിക്കുകയായിരുന്നു. അഞ്ചാലുംമൂട് എസ്.എച്ച്.ഓ നകുൽ ദേശ്മുഖ് ഐ.പി.എസിൻ്റെയും സി.ഐ സി. ദേവരാജൻ്റെയും നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

'കൊല്ലം മീഡിയ ക്ലബ്ബ്'; മാധ്യമ പ്രവർത്തകരുടെ നവ കൂട്ടായ്മയ്ക്ക് ഇന്ന് ആരംഭമായി

കൊല്ലം : ഓൺലൈൻ മീഡിയ, കേബിൾ മീഡിയ, പ്രമുഖ ഇതര മീഡിയകൾ തുടങ്ങിയവയുടെ പ്രവർത്തകർക്കായി കൊല്ലം കേന്ദ്രീകരിച്ച് തുടങ്ങിയിട്ടുള്ള ക്ലബ്ബാണ് മീഡിയാ ക്ലബ്ബ്. മാധ്യമ രംഗത്ത് പ്രവർത്തിയ്ക്കുന്നവരെ ഒരു കുടക്കീഴിൽ ചേർത്ത് നിർത്തി, അവരുടെ ക്ഷേമത്തിനും മുന്നോട്ടുള്ള പ്രയാണത്തെ പ്രാേത്‌സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള ലക്ഷ്യത്തേടെയാണ് മീഡിയ ക്ലബ്ബിന് രൂപം കൊടുത്തത്.

ഇന്ന് ഹോട്ടൽ ഷാ ഇൻ്റർനാഷണലിൽ കൂടിയ പ്രഥമ കമ്മിറ്റിയിൽ മീഡിയ ക്ലബിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസ് മലയാളം ടി.വി ഡയറക്ടർ രാഗം രാധാകൃഷ്ണനെ പ്രസിഡന്റായും കലാദീപം ന്യൂസിൻ്റെ ഡയറക്ടർ കെ.സി ഷിബുവിനെ സെക്രട്ടറിയായും അഷ്ടമുടി ലൈവ് ന്യൂസിന്റെ എഡിറ്റർ ഇൻഷാദ് സജീവിനെ ട്രഷററായും വൈ. പ്രസിഡന്റായി ന്യൂസ് മീഡിയയുടെ ഡയറക്ടർ അയൂബ് കൊല്ലത്തേയും ജോ.സെക്രട്ടറിയായി വേണാട് വിഷന്റെ അനീഷ്. ജിയേയും പ്രസ് മലയാളം എഡിറ്റർ പ്രിയ കൃഷ്ണയേയും രക്ഷാധികാരിയായി എക്സ്പ്രെസ് ന്യൂസിന്റെ ഡയറക്ടർ സാബുവിനേയും തിരഞ്ഞെടുത്തു. കോർഡിനേറ്ററായി കലാദീപത്തിന്റെ ശ്യാം ഷാജിയേയും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി അഷ്ടമുടി ലൈവ് ന്യൂസിന്റെ ചീഫ് എഡിറ്റർ ഷജീർ ജമാലുദ്ദീൻ, പ്രസ് മലയാളത്തിന്റെ ഷിബു റാവുത്തർ എന്നിവരെയും തിരഞ്ഞെടുത്തു.

إرسال تعليق

0 تعليقات