കിളിമാനൂര്‍ : മാരകലഹരിമരുന്നായ എം.ഡി.എം.എ.യും കഞ്ചാവുമായി എത്തിയ യുവാവ് പിടിയിൽ. നാവായിക്കുളം ക്ഷേത്രത്തിനുസമീപം അമരാവതി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അഖില്‍കൃഷ്ണ(24)നാണ് അറസ്റ്റിലായത്. പിടിച്ചെടുത്ത 20 ഗ്രാം എം.ഡി.എം.എ.യ്ക്കും കഞ്ചാവിനുമായി 30 ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
പാരിപ്പള്ളിക്കടുത്ത് കടമ്പാട്ടുകോണം ഇലങ്കം ക്ഷേത്രത്തിനു സമീപം കുളമട റോഡില്‍ യുവാവ് മയക്കുമരുന്ന് വില്പനയ്ക്ക് കൊണ്ടുവരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പള്ളിക്കല്‍ പോലീസ് എസ്.എച്ച്.ഒ. പി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
ഡിജിറ്റല്‍ ത്രാസ്, ആയിരത്തിലധികം കവറുകള്‍, 8000 രൂപ എന്നിവ കണ്ടെടുത്തു. ഓരോ ചെറിയ പാക്കറ്റിനും 2500-3500 രൂപ വരെയാണ് ഈടാക്കുന്നത്. പണം നേരിട്ട് കൈപ്പറ്റാതെ ഓണ്‍ലൈന്‍ വഴിയാണ് സ്വീകരിച്ചിരുന്നത്. എം.ഡി.എം.എ. വില്പന നടത്തിയ അഞ്ച് പേരെ ജനുവരിയില്‍ പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് എം.ഡി.എം.എ. വിതരണം ചെയ്തിരുന്നത് അഖില്‍കൃഷ്ണനാണെന്ന് പോലീസ് പറഞ്ഞു.
പള്ളിയ്ക്കല്‍ എസ്.എച്ച്.ഒ. ശ്രീജിത്ത് പി., എസ്.ഐ. സഹില്‍. എം., റാഫി, എ.എസ്.ഐ. സജിത്ത്, സി.പി.ഒ. ഷമീര്‍, അജീസ്, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
0 Comments