banner

പനയത്ത് രണ്ടരക്കോടിയുടെ അഴിമതിയാരോപണം; പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് യുവമോർച്ച

അഞ്ചാലുംമൂട് : പനയം പഞ്ചായത്തിലെ ദേശിയ തൊഴിൽ ഉറപ്പ് പദ്ധതി നടത്തിപ്പിൽ 2.5 കോടി രൂപാ തട്ടിയെടുത്ത മുഴുവൻ താൽകാലിക ജീവനക്കാരെയും പിരിച്ചുവിടണമെന്നും ഈ തട്ടിപ്പ് വിജിലൻസിൻ്റെ നേതൃത്വത്തിൽ അന്വേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് യുവമോർച്ച തൃക്കടവൂർ മണ്ഡലം കമ്മറ്റിയും ബി.ജെ.പി. പനയം പഞ്ചായത്ത് സമിതിയുടെയും നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.

പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത നീക്കി.യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ്‌ ഗോകുൽ കരുവ, യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് സുരജ് കണ്ടച്ചിറ, അനൂപ് ചോനംചിറ, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ്‌ സുരേഷ് ചാറുകാട്, , പനയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പനയം വിനോദ്‌, സജികുമാർ അമ്പഴവയൽ, അനന്തു കണ്ടച്ചിറ, ഭക്തവത്സലൻ, ബോസ്, പ്രീത പെരുമൺ, പുഷ്പലത, ഗീത സീമ പനയം, മെമ്പർ രജ്ഞിനി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments