banner

അഞ്ചാലുംമൂട്ടിൽ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച 36കാരൻ പിടിയിൽ

അഞ്ചാലുംമൂട് : യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ .തൃക്കടവൂർ സ്വദേശി നടേശൻ (36) ആണ് അഞ്ചാലുംമൂട് പൊലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് കോട്ടയ്ക്കകത്തെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. 

ഈ സമയം വീട്ടിൽ വേറെ ആരുമുണ്ടായിരുന്നില്ല. യുവതിയുടെ നിലവിളി കേട്ട് സമീപ വാസികളെത്തി ഇയാളെ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.

അഞ്ചാലുംമൂട് സ്റ്റേഷൻ ഹൗസ് ഓഫീസർ നകുൽ രാജേന്ദ്ര ദേശ്മുഖ് ഐ.പി.എസിൻ്റെ നേതൃത്വത്തിൽ പൊലീസ് ഇൻസ്പെക്ടർ സി.ദേവരാജൻ, എസ്.ഐമാരായ അനീഷ്, ഫാദിൽ റഹ്മാൻ, പ്രദീപ് കുമാർ, സി.പി.ഒ രാജി എന്ന വരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Post a Comment

0 Comments