അഷ്ടമുടി : സർക്കാർ ഹൈസ്കൂൾ അഷ്ടമുടിക്ക് മിന്നും വിജയം. 99 ശതമാനം വിജയമാണ് ഈക്കൊല്ലം സ്കൂൾ കൈവരിച്ചത്. 40 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ അഷ്ടമുടി സ്കൂളിൽ 39 കുട്ടികളും ഉന്നത മാർക്കോടെ വിജയിച്ചു.
നാല് വിദ്യാര്‍ഥികൾക്ക് ഫുള്‍ എ പ്ലസും. 2 വിദ്യാർത്ഥികൾക്ക് 9 എ പ്ലസും ഒരു 'എ' യും നേടി. ഇതുള്‍പ്പെടെ ‘എ’ യും ‘എ പ്ലസും’ മാത്രം നേടിയവരായി 33 വിദ്യാര്‍ഥികളാണ് ഇവിടെയുള്ളത്. പരീക്ഷ എഴുതിയ ബഹുഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും മികച്ച വിജയം നേടാനായെന്നതും സർക്കാർ ഹൈസ്കൂൾ അഷ്ടമുടിക്ക് അഭിമാനാർഹമായ കാര്യമാണെന്ന് പ്രധാനാധ്യാപകൻ അബ്ദുൽ ഷുക്കൂർ പ്രതികരിച്ചു.
അനന്യാ വിനോദ്, ആമിന .എസ്സ്, അൽഫിയ .എസ്സ്, ജോബിറ്റ എന്നിവർക്ക് ഫുള്‍ എ പ്ലസും. സാജു .എസ്സ് (9 A+ ,1 A) നയന .ഡി (9 A+ ,1 B) എന്നിവർക്ക് ഒൻപത് എ പ്ലസുമാണ് ലഭിച്ചത്.
0 Comments