banner

ധനുഷ്‌ക്കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 53കാരൻ മരിച്ചു

എറണാകുളം : കൊച്ചി - ധനുഷ്‌ക്കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ച നിലയിൽ. എൽ ഐ സി അടിമാലി ബ്രാഞ്ച് ഡവലപ്പ്‌മെന്റ് ഓഫീസർ ചേർത്തല സ്വദേശി എസ് ശുഭകുമാറാണ് (53) മരിച്ചത്. നിയന്ത്രണം നഷ്ടമായ കാർ പാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ വന്ന് ഇടിക്കുകയായിരുന്നു.

രാത്രി ഒമ്പത് മണിയോടെ ടൗണിൽ നിന്ന് ഈസ്റ്റേൺ ഫാക്ടറിക്ക് സമീപമുള്ള താമസ സ്ഥലത്തേക്ക് പോകുംവഴിയാണ് അപകടം.ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

إرسال تعليق

0 تعليقات