Latest Posts

ചവറയിൽ പൊലീസ് ഉദ്യോഗസ്ഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

കൊല്ലം : ചവറയിൽ പൊലീസ് ഉദ്യോഗസ്ഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ചവറ വട്ടത്തറ പുത്തേഴത്ത് വീട്ടിൽ സാബു (37) വാണ് മരിച്ചത്. 

വീട്ടിലെ ശുചിമുറിക്ക് വാതിൽ വയ്ക്കുന്നതിനിടെയാണ് അപകടം. വീട്ടിൽ വച്ച് ഷോക്കേറ്റ സാബുവിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ശാസ്താംകോട്ടയിൽ അയൽവീട്ടിൽ കളിക്കുന്നതിനിടെ ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ശാസ്താംകോട്ട ഇടവനശേരി മുകളുംപുറത്ത് മനോജ് ശ്രീലത ദമ്പതികളുടെ മകള്‍ മഞ്ജരി (12) ആണ് മരിച്ചത്. 

വൈകിട്ടോടെ മറ്റ് കുട്ടികള്‍ക്കൊപ്പം അയല്‍വീട്ടില്‍ കളിക്കാന്‍ പോയ കുട്ടിക്ക് അയല്‍ വീട്ടിലെ മീറ്ററില്‍ നിന്നും താഴേക്കു ഘടിപ്പിച്ചിരുന്ന എര്‍ത്ത് കമ്പിയില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.

0 Comments

Headline