banner

16കാരിയെ പീഡിപ്പിച്ച ശേഷം നാടുവിട്ട ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ നാടുവിട്ട ഇതരസംസ്ഥാന തൊഴിലാളിയെ തിരുവനന്തപുരത്ത് പിടികൂടി. അസം സ്വദേശിയായ റിബുന്‍ അഹമ്മദാണ് പിടിയിലായത്. വിളപ്പില്‍ശാലയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. പെണ്‍കുട്ടി ഗര്‍ഭിണിയായെന്നറിഞ്ഞതോടെയാണ് ഇയാള്‍ നാട് വിട്ടത്. 

16കാരി പിന്നീട് ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. കേരളത്തില്‍ തിരിച്ചെത്തി പലയിടങ്ങളിലായി ജോലി നോക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. 16കാരിയുടെ അച്ഛന്റെ സുഹൃത്തിന്റെ കടയില്‍ ജോലിക്ക് നില്‍ക്കുമ്പോഴാണ് പ്രതി പ്രണയം നടിച്ച്‌ നിരവധി തവണ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

إرسال تعليق

0 تعليقات