banner

നടി ഷംന കാസിം വിവാഹിതയാവുന്നു

നടി ഷംന കാസിം വിവാഹിതയാവുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. താരം തന്നെയാണ് വിവാഹനിശ്ചയ വാർത്ത ആരാധകരുമായി പങ്കുവച്ചത്. 

അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു വിവാഹ നിശ്ചയം. ‘കുടുംബത്തിന്റെ അനുഗ്രഹത്തോടു കൂടി ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണ്, ഇപ്പോൾ ഇത് ഒഫീഷ്യലായി.’- എന്ന അടിക്കുറിപ്പിലാണ് ഷാനിദിനൊപ്പമുള്ള വിവാഹനിശ്ചയ ഫോട്ടോ താരം പങ്കുവച്ചത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ഷംനയ്ക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്. 

إرسال تعليق

0 تعليقات