banner

മദ്യലഹരിയില്‍ അഭിഭാഷകന്‍റെ സാഹസിക ഡ്രൈവിങ്; അമിത വേഗതയിലെത്തിയ കാര്‍ ആറ് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു.

തൊടുപുഴ : തൊടുപുഴയില്‍ മദ്യലഹരിയില്‍ അഭിഭാഷകന്‍റെ സാഹസിക ഡ്രൈവിങ്. അമിത വേഗതയിലെത്തിയ കാര്‍ ആറ് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു. വാഹനമോടിച്ച വാഴക്കുള്ളം സ്വദേശിയായ അഭിഭാഷകനെ പൊലീസ് പിടികൂടി.

വെങ്ങല്ലൂര്-കോലാനി ബൈപാസ് റോഡില് പെട്രോള് പമ്പിന് സമീപത്തുവെച്ചാണ് മദ്യലഹരിയിലെത്തിയ അഭിഭാഷകന്‍റെ കാര്‍ നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചത്. പാല ഭാഗത്തേക്ക് പോവുകയായിരുന്ന അഭിഭാഷകൻ്റെ കാര്‍ മൂന്നാറിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ കാറിലാണ് ആദ്യമിടിച്ചത്.

അപകടം നടന്നിട്ടും വാഹനം നിർത്താൻ തയാറാകാതിരുന്ന ഇയാള് റോഡിലെ ഡിവൈഡറിൽ ഇടിച്ച ശേഷം  ശേഷം മൂന്ന് കാറുകളെയും പിക്കപ്പ് വാനിനെയും ലോറിയിലും ഇടിച്ച ശേഷം ഓടിച്ച് പോവുകയായിരുന്നു.

Post a Comment

0 Comments