Latest Posts

ഭർത്താവിനെ കെട്ടിയിട്ട ശേഷം ഗർഭിണിയായ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

ഭർത്താവിനെ കെട്ടിയിട്ട് ഗർഭിണിയായ സ്ത്രീയെ അഞ്ചുപേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. പഞ്ചാബ് പ്രവിശ്യയിലെ ഝലം നഗരത്തിലാണ് ഗർഭിണി ക്രൂര പീഡനത്തിന് ഇരയായത്.

വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ യുവതിയുടെ ഭർത്താവിനെ അടിച്ചവശനാക്കി കെട്ടിയിടുകയായിരുന്നു. ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയായ യുവതി സംഭവത്തിനു ശേഷം സ്വയം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വൈദ്യപരിശോധനയ്ക്കു ശേഷം ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരം അറിയിച്ചത്. 

യുവതി തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. രക്തസാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി ലാഹോറിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. കേസന്വേഷിക്കാൻ പഞ്ചാബ് പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിക്കുകയും പ്രതികളെ പിടികൂടാൻ തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ് ഐജിപി ബന്ധപ്പെട്ട അധികാരികളോട് റിപ്പോർട്ട് തേടി.

0 Comments

Headline