തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ വിപുലമായ വിശദീകരണത്തിനൊരുങ്ങി സി.പി.എം. താഴെതട്ട് വരെ വിശദീകരണം നല്‍കാനാണ് സി.പി.എം തീരുമാനം. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാവും സി.പി.എം വിശദീകരിക്കുക. ബി.ജെ.പിയുടേയും പി.സി ജോര്‍ജിന്റേയും ഗൂഢാലോചനയെക്കുറിച്ച് സി.പി.എം വിശദീകരിക്കും. നേരത്തെ തന്നെ പാര്‍ട്ടിയും മുന്നണി നേതൃത്വവും സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണവിധേയരായ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഇന്ന് തുറന്നു പറയുമെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷ് വ്യക്തമാക്കിയിരുന്നു. മൊഴി പിന്‍വലിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയുടെ ദൂതന്‍ തന്നെ സമീപിച്ചുവെന്ന് ഇന്നലെ നടത്തിയ വെളിപ്പെടുത്തലിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ട്. ഈ ശബ്ദരേഖയും ഇന്ന് പുറത്തുവിടുമെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന പേരില്‍ ഷാജ് കിരണ്‍ എന്നയാള്‍ തന്നെ സന്ദര്‍ശിച്ച് രഹസ്യമൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം ആരോപിച്ചത്
0 Comments