banner

അമിതവേഗതയിലെത്തിയ ടിപ്പർ ലോറിയിടിച്ച് എട്ടുവയസ്സുകാരൻ മരിച്ചു

കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടി വടയത്ത് ടിപ്പര്‍ ലോറിയിടിച്ച് എട്ട് വയസ്സുകാരന്‍ മരിച്ചു. ചന്തേമ്മല്‍ വീട്ടില്‍ അസ്‍ലമിന്‍റെ മകന്‍ അഫ്നാനാണ് മരിച്ചത്. വടയം സൗത്ത് എല്‍പി സ്‌കൂള്‍ മൂന്നാം തരം വിദ്യാര്‍ഥിയാണ് അഫ്നാൻ.

ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. അമിത വേഗതയാണ് അപകടത്തിന് കാരണം. ടിപ്പർ ലോറി ഡ്രൈവര്‍ക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.

Post a Comment

0 Comments