ജറുസലേം : റാംലയിലെ അയാലോണ്‍ ജയിലില്‍ കഴിഞ്ഞിരുന്ന പീഡനക്കേസ് പ്രതി ജറുസലേം കള്‍ട്ട് നേതാവ് മരിച്ചു. ഡാനിയേല്‍ അംബാഷാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഇയാള്‍ മരിച്ച വിവരം ഇസ്രായേല്‍ പ്രിസണ്‍ സര്‍വീസ് വക്താവാണ് അറിയിച്ചത്.
അംബാഷിനെതിരെ 2013ല്‍ ജറുസലേമിലും തിബ്‌രീസിലുമായി 20 ക്രിമിനല്‍ ആരോപണങ്ങളാണുണ്ടായത്. ഇതില്‍ 18ലും ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ലൈംഗിക പീഡനത്തിന് പുറമേ പ്രായപൂര്‍ത്തിയാവാത്തവരോട് ക്രൂരത, അടിമയാക്കല്‍, തടങ്കലിടല്‍ തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു. ബലാത്സംഗം, മോശം പെരുമാറ്റം, ഇലക്ട്രിക് ഷോക്ക് തുടങ്ങിയ പീഡനങ്ങള്‍ ഇയാള്‍ കുട്ടികള്‍ക്കെതിരെ നടത്തിയിരുന്നു.
അംബാഷിന് 2039 വരെ ശിക്ഷ അനുഭവിക്കണമെന്നായിരുന്നു കോടതി വിധിച്ചത്. ഇസ്രായേല്‍ പോലീസിന്റെ അഭിപ്രായത്തില്‍ ഇസ്രായേലിലെ ഏറ്റവും മോശം കേസാണിത്.
ആറു ഭാര്യമാരും 18 മക്കളുമുള്ള അംബാഷ് ഭാര്യമാരെ പീഡിപ്പിച്ച കേസിലും പ്രതിയായിരുന്നു.
അംബാഷിനു പറമേ സഹായികളായ രണ്ട് പുരുഷന്മാരും ആറു ഭാര്യമാരും കേസില്‍ പ്രതികളായിരുന്നു. എന്നാല്‍ അംബാഷ് ശിക്ഷിക്കപ്പെട്ടതോടെ അയാള്‍ നിരപരാധിയാണെന്നും തങ്ങളെ പീഡിപ്പിച്ചിട്ടില്ലെന്നും അവകാശപ്പെട്ട് ഭാര്യമാര്‍ രംഗത്തെത്തിയിരുന്നു.
0 Comments