banner

അഞ്ചാലുംമൂട് സ്കൂളിൽ പ്രവേശനോത്സവവും പുതിയ ലാബോട്ടറി ബ്ലോക്കിൻ്റെ ഉദ്ഘാടനവും എം.എൽ.എ എം. മുകേഷ് നിർവ്വഹിച്ചു.

അഞ്ചാലുംമൂട് : അഞ്ചാലുംമൂട് സർക്കാർ ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവേശനോത്സവവും പുതിയ ലാബോട്ടറി ബ്ലോക്കിൻ്റെ ഉദ്ഘാടനവും മുകേഷ് എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചിലവിട്ടാണ് പുതിയ ലാബോട്ടറി ബ്ലോക്ക് പണികഴിപ്പിച്ചത്.

തുടർന്ന്, സ്കൂൾ മൈതാനത്ത് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് അവതരണം നടന്നു. പൊതു വിദ്യാലയത്തിലേക്ക് കുട്ടികളെ ക്ഷണിക്കുക എന്ന സന്ദേശം മുൻനിർത്തിയാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. സ്കൂൾ മൈതാനത്ത് സംഘടിപ്പിച്ച ഫ്ലാഷ് മോബ് അവതരണം വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും കൗതുക കാഴ്ചയായി.

 സ്കൂൾ രക്ഷാകർതൃ സമിതി പ്രസിഡൻ്റ് ലിബു മോൻ. ജിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രഥമദ്ധ്യാപിക ശ്രീലാ ചന്ദ്രൻ സ്വാഗതവും എസ്.ആർ.ജി കൺവീനർ സുരേഷ് കുമാർ നന്ദിയും പറഞ്ഞു. ഡിവിഷൻ കൗൺസിലർ സ്വർണ്ണമ്മ സ്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ബി. ബൈജു സ്കൂൾ പ്രിൻസിപ്പാൾ സി.വി പ്രദീപ് രക്ഷാകർതൃ സമിതി വൈസ് പ്രസിഡൻ്റ് കെ. അനിൽകുമാർ സ്കൂൾ മാനേജിംഗ് കമ്മിറ്റി വൈസ് ചെയർമാൻ ജി. വിമൽ ബാബു മദർ.പി.ടി.എ പ്രസിഡൻ്റ് അനുഷാശൈലേഷ് എന്നിവരും സ്റ്റാഫ് സെക്രട്ടറി എസ്. ജിജ മുൻ പ്രഥമാദ്ധ്യാപിക സോണി. എൻ തുടങ്ങിയവരും പങ്കെടുത്തു.

Post a Comment

0 Comments