banner

അഞ്ചാലുംമൂട്ടിൽ മുസ്ലീം ഐക്യവേദിയുടെ പ്രതിഷേധ പ്രകടനം നാളെ

അഞ്ചാലുംമൂട് : മുസ്ലീം ഐക്യവേദി അഞ്ചാലുംമൂട് മേഖല കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ പ്രകടനം നാളെ. പ്രവാചകനെതിരെ അധിക്ഷേപകരമായ പ്രസ്താവന നടത്തിയ സംഭവത്തിലാണ് നാളെ വൈകിട്ട് അഞ്ചിന് പ്രതിഷേധ പ്രകടനം നടത്തുന്നത്.

അതെ സമയം, പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാക്കളായ നുപൂർ ശർമ്മയേയും നവീൻ ജിൻഡാലിനേയും അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പട്ട്‌ ജാർഖണ്ഡ്‌ തലസ്ഥാനമായ റാഞ്ചിയിൽ മുസ്ലീം സംഘടനകൾ നടത്തിയ പ്രതിഷേധത്തിൽ വെടിയേറ്റ രണ്ടുപേർ മരിച്ചു. വെള്ളിയാഴ്‌ച പൊലീസ്‌ വെടിവെയ്‌പിൽ പരിക്കേറ്റ റാഞ്ചി ഇസ്ലാം നഗർ സ്വദേശി മൊബേസർ, ക്രിസ്‌ത്യൻ നഗർ സ്വദേശി സാഹിൽ എന്നിവരാണ്‌ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ മരിച്ചത്‌. 

വെള്ളിയാഴ്‌ച നമസ്‌കാരത്തിനുശേഷം മുൻ നിശ്ചയിച്ച പോലെ റാഞ്ചി നഗരത്തിലെ ഡോറണ്ട റസ്ലദർ ബാബയുടെ മസറിന് സമീപവും ഇഖ്റ മസ്ജിദിനു സമീപവും പ്രതിഷേധം നടന്നിരുന്നു. മസറിൽ നിന്ന് രാജേന്ദർ ചൗക്കിലേക്ക്‌ പ്രകടനവും മസ്‌ജിദ് പരിസരത്ത്‌ മനുഷ്യചങ്ങലയുമായിരുന്നു സമരരീതി. മനുഷ്യചങ്ങല വൈകാതെ കൂറ്റൻ പ്രകടനമായി. ഇതിനിടെ നുഴഞ്ഞു കയറിയവർ പൊലീസിന്‌ നേരെ കല്ലെറിഞ്ഞതാണ്‌ അക്രമം പൊട്ടിപ്പുറപ്പെടാൻ കാരണമെന്ന്‌ സംഘടനകൾ ആരോപിച്ചു.

ലാത്തിച്ചാർജ്ജിന്‌ പിന്നാലെയാണ്‌ പൊലീസ്‌ വെടിവെച്ചത്‌. മൊബേസർ, സാഹിൽ എന്നിവർ ആശുപത്രിയിലാണ്‌ മരിച്ചത്‌. പത്തോളം പേർക്ക്‌ വെടിവെയ്‌പിൽ പരിക്കേറ്റന്നും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. സീനിയർ എസ്‌പിയടക്കം 20 ഓളം പൊലീസുകാർക്കും പരിക്കുണ്ട്‌. മുഖ്യമന്ത്രി ഹേമന്ദ്‌ സോറൻ സമാധാനത്തിന്‌ ആഹ്വാനം ചെയ്‌തു.

Post a Comment

0 Comments