banner

അഞ്ചാലുംമൂട്ടിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച കോലം കത്തിച്ച് പ്രതിഷേധിച്ചു

അഞ്ചാലുംമൂട് : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷിൻ്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട യുവമോർച്ച തൃക്കടവൂർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കോലം കത്തിച്ചു പ്രതിഷേധിച്ചു. 

യുവമോർച്ച മണ്ഡലം പ്രസിഡന്റ് സൂരജ് കണ്ടച്ചിറ അധ്യക്ഷതവഹിച്ചു ബിജെപി തൃക്കടവൂർ മണ്ഡലം പ്രസിഡന്റ് സംരാജ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു യുവമോർച്ച കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് ഗോകുൽ കരുവാ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് ശരത് മങ്ങാട്, മണ്ഡലം ട്രഷറർ ലാലു, മണ്ഡലം ഭാരവാഹികൾ ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഷൈൻ, വിനോദ് പനയം, അജയൻ വന്മള, സജി അമ്പഴവയൽ, സുരേഷ്‌കുമാർ, സനീഷ്, അമ്പു, റിനു തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments