ഇടയ്ക്ക് രാഷ്ട്രീയത്തിലേക്കും ഭീമന്‍ രഘു ചുവട് മാറ്റിയിരുന്നു. ഇപ്പോളിതാ, പത്തനപുരത്ത് മത്സരിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് താരം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭീമന്‍ രഘു ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നത്.
തോല്‍ക്കുമെന്നുറപ്പിച്ച് തന്നെയാണ് പത്തനാപുരത്ത് താന്‍ മത്സരത്തിനിറങ്ങിയതെന്നാണ് ഭീമന്‍ രഘു പറയുന്നത്.
ഭീമന്‍ രഘുവിന്റെ വാക്കുകള്‍:
തോല്‍ക്കുമെന്നുറപ്പിച്ച് തന്നെയാണ് പത്തനാപുരത്ത് മത്സരിക്കാന്‍ ഇറങ്ങിയത്. എല്‍.ഡി.എഫിന് വേണ്ടി ഗണേഷ് കുമാറും യു.ഡി.എഫിന് വേണ്ടി ജഗദീഷും എന്‍.ഡി.എയ്ക്ക് വേണ്ടി ഞാനുമായിരുന്നു മത്സരിച്ചത്. ഗണേഷ് കുമാറുമായി അവിടുത്തെ ബി.ജെ.പിക്കാര്‍ക്ക് വര്‍ഷങ്ങളായി ബന്ധമുണ്ടെന്ന് അവരുടെ നയം കണ്ടപ്പോള്‍ തന്നെ മനസ്സിലായി.
ഗണേഷിനെ കണ്ടപ്പോള്‍ ഞാന്‍ ജയിക്കാനൊന്നും പോകുന്നില്ല, ചുമ്മാ നില്‍ക്കുവാന്നു പറഞ്ഞിരുന്നു. ബി.ജെ.പിക്കാര്‍ തന്നെ കാല് വാരി.
ഞാന്‍ സുരേഷ് ഗോപിയെ ഒക്കെ വിളിച്ച് നോക്കി. പക്ഷേ അങ്ങേര് ഭയങ്കര ബിസിയായിരുന്നു. ഞാന്‍ പിന്നെ വിളിക്കാനും പോയില്ല. ബിസി ആയിട്ടുള്ള ആള്‍ക്കാരെ വിളിക്കുന്നതെന്തിനാ? അതില്‍ വലിയ കാര്യമൊന്നുമില്ല. പിന്നെ ആന കരിമ്ബിന്‍ കാട്ടില്‍ കയറിയത് പോലെ പത്തനാപുരം മുഴുവന്‍ ഞാന്‍ അങ്ങ് കേറുവായിരുന്നു. ജയിക്കില്ലാന്ന് 100 ശതമാനം ഉറപ്പായിരുന്നു.
ഇനി ബി.ജെ.പിയിലേക്ക് പോവില്ല. പക്ഷേ വിട്ടിട്ടില്ല. ആ പാര്‍ട്ടിയില്‍ നരേന്ദ്രമോദിയില്‍ മാത്രമേ വിശ്വാസമുള്ളൂ. ആ മനുഷ്യന്റെ ബയോഗ്രഫി മുഴുവന്‍ പഠിച്ച ആളാണ് ഞാന്‍. ചെറുപ്പത്തില്‍ ചായക്കടയില്‍ നിന്ന് വളര്‍ന്ന ഒരാള് ഇന്ന് ഈ നിലയിലെത്തിയതിനെ പറ്റിയൊക്കെ ഞാന്‍ വായിച്ചിട്ടുണ്ട്. അതൊക്കെ വായിച്ചപ്പോള്‍ അദ്ദേഹത്തോട് കൂടുതല്‍ അടുക്കണമെന്ന് ആഗ്രഹമുണ്ട്.
0 Comments